വിശുദ്ധ ആത്മാവ്, മുതലയുടെ പേരിൽ ഗ്രാമവാസികൾ ക്ഷേത്രം നിർമ്മിക്കുന്നു !

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (19:31 IST)
റായ്‌പുർ: ചത്തുപോയ മുതലയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കുകയാണ് ഈ ഗ്രമവാസികൾ ഛത്തീസ്ഗഡിലെ ഭവമൊഹത്ര എന്ന ഗ്രാമത്തിലാണ് മുതലക്ക് വേണ്ടി ക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിനായുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിലെ കുളത്തിൽ ജിവിച്ചിരുന്ന 130 വയസുണ്ടയിരുന്ന മുതല ഇനി ഈ ഗ്രാമത്തിലെ ദൈവമാകും.
 
ഈ വർഷം ജനുവരിയിലാണ് പ്രദേശവാസികൾ ഗംഗാറാം  എന്ന് വിളിച്ചിരുന്ന മുതല ചത്തത്. തുടർന്ന് മുതലയുടെ മൃതശരീരം കൊണ്ടുപോകാനെത്തൊയ വനം വകുപ്പ് ഉദ്യോഗസ്ഥരെ മടക്കി അയക്കുന്നതിനായി ഗ്രാമവസികൾ നാലു മണിക്കുറോളം പ്രതിഷേധിച്ചിരുന്നു.
 
ഗ്രാമത്തിലെ ആചാര‌പ്രകാരം മുതലയുടെ ശരീരം സംസ്കരിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. മനുഷ്യനെ ആക്രമിക്കാതിരുന്ന മുതല വിശുദ്ധ ആത്മാവാണ് എന്നണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. നർമ്മദാ ദേവിയുടെയും മുതലയുടെയും വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ഇപ്പോൾ തന്നെ നിരാവധി ആളുകൾ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിത്തുടങ്ങി.   

അനുബന്ധ വാര്‍ത്തകള്‍

Next Article