എന്താണ് പ്രധാനമന്ത്രി യുഎഇയിൽ അവതരിപ്പിച്ച രൂപേയ് കാർഡ്, അറിയൂ !

ശനി, 24 ഓഗസ്റ്റ് 2019 (18:35 IST)
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ കാര്യക്ഷമമായ സാനിധ്യമായി രൂപേയ് കാർഡുകൾ എത്തുകയാണ്. ഇന്ന് അബുദാബിയിൽ നടന്ന ചടങ്ങിലാന് പ്രധാനമന്ത്രി നരേന്ദ്ര മോദി രു‌പേ കർഡ് ഉദ്ഘാടനം ചെയ്തത്. ഇതോടെ രൂപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി.
 
യുഎഇയിലെ ഇന്ത്യക്കാർക്കും. ഇന്ത്യയിൽനിന്നും യുഎഇയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ഗുണകരമായ ഒരു സംവിധാനമാണ് രൂപേയ് കാർഡ്. കാർഡ് നിലവിൽ വരുന്നതോടെ പണം ഇന്ത്യയിൽ കിടക്കുന്നതും യുഎഇയിൽ കിടക്കുന്നതും ഒരുപോലെയാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 
പണം നാട്ടിലേക്ക് അയച്ചാലും രുപേയ് കാർഡ് വഴി യുഎഇയിലും, സപ്ലിമെന്ററി കാർഡ് വഴി നാട്ടിലുള്ളവർക്കും ഒരുപോലെ ഇടപടുകൾ നടത്താനാകും. ക്കാർഡ് നിലാവിൽ വരുന്നതോടെ രൂപക്ക് മികച്ച വിനിമയ മൂല്യം ലഭിക്കും. കാർഡ് ഉപയോഗിക്കുക വഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കും ഗുണകരമാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍