സുഹൃത്തുക്കൾ പങ്കുവച്ച വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യണോ ? വഴി ഉണ്ട് !

ശനി, 24 ഓഗസ്റ്റ് 2019 (17:11 IST)
വാട്ട്‌സ് ആപ്പിലെ ഏറ്റവും ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് വട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ. നമ്മുടെ അഭിപ്രായങ്ങളും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, തമാശകളുമെല്ലാം പങ്കുവക്കാൻ സാധിക്കുന്ന ഒരു ഫീച്ചർ. ദിവസേന 50 കോടി ഉപയോക്താക്കൾ വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് വക്കുന്നുണ്ട് എന്നാണ് കണക്കുകൾ ഇത്തരത്തിൽ സുഹൃത്തുക്കൾ പങ്കുവക്കുന്ന വട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാൻ നമുക്ക് ആഗ്രഹം തോന്നാറുണ്ട്. ഇതിന് എന്താണ് വഴി എന്നാവും ചിന്തിക്കുന്നത്. പല വഴികൾ ഉണ്ട്. 
 
ഫോണിലെ ഫയൽ മാനേജർ തുറന്ന് വാട്ട്സ് ആപ്പ് ഫോൾഡർ ഓപ്പൺ ചെയ്യുക ഇതിൽ മീഡിയ എന്ന ഫോൾഡറിനുള്ളിൽ സ്റ്റാറ്റസ് എന്ന ഫോൾഡർ ഉണ്ടാവും. ഈ ഫോൾഡറിനുള്ളിൽ സുഹൃത്തുക്കൾ സ്റ്റാറ്റസായി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും കാണാം. ചില ഫോണുകളിൽ സ്റ്റാറ്റസ് എന്ന ഫോൾഡർ ഹൈഡ് ആയി കിടക്കാറുണ്ട്. അത്തരം സാഹചര്യത്തിൽ ഫയൽമാനേജർ സെറ്റിംഗ്സിൽ ഷോ ഹിഡൻ ഫോൾഡർ എന്ന ഓപ്ഷൻ ടിക് ചെയ്താൽ ഫോൾഡർ അൺഹൈഡാകും. 
 
ഈ രീതിയിൽ കിട്ടിയില്ലെങ്കിലും വഴിയുണ്ട്. എംഎക്സ് പ്ലെയർ ഇൻസ്റ്റാൾ ചെയ്യാത്ത സ്മാർട്ട്ഫോണുകൾ കുറവായിരിക്കും. എംഎക്സ് പ്ലെയറിനുള്ളിൽ വട്ട്സ് ആപ്പ് സ്റ്റാറ്റാസ് എന്ന പ്രത്യേക ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ സുഹൃത്തുക്കളുടെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾ കാണാം. ഇതിൽനിന്നും ആവശ്യമുള്ളത് ഡൗൺലോഡ് ചെയ്യാനും സാധിക്കും. എന്നാൽ ഈ രീതിയിൽ വീഡിയോ സ്റ്റാറ്റസുകൾ മാത്രമേ ഡൗൺലോഡ് ചെയ്യാനാകൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍