യു‌ പി എക്കെതിരെ മോദി എന്ന വജ്രായുധത്തെ കളത്തിലിറക്കാൻ തന്ത്രങ്ങൾ മെനഞ്ഞത് ജെയ്‌റ്റ്‌ലി

ശനി, 24 ഓഗസ്റ്റ് 2019 (14:16 IST)
2014ൽ എൻഡിഎ‌ വീണ്ടും അധികരം പിടിച്ചടക്കിയതിൽ നിർണ്ണായക പാങ്കുവഹിച്ച നേതാവായിരുന്നു അരുൺ ജെ‌യ്‌റ്റ്ലി. 2009ൽ രാജ്യസഭ പ്രതിപക്ഷ നേതാവായ അരുൺ ജെയ്‌റ്റ്‌ലി നടത്തിയ നിക്കങ്ങൾ യുപിഎക്ക് തലവേദാനയായി മാറിയിരുന്നു. 2ജി സ്‌പെക്ട്രം ഉൾപ്പടെയുള്ള അഴിമതി കേസുകളിൽ രാജ്യസഭക്കുള്ളിൽ ജെയ്‌റ്റ്ലി യുപിഎയെ കടന്നാക്രമിച്ചു.
 
മോദിയെ പ്രധാമന്ത്രി പദത്തിലെത്തിക്കാൻ ബിജെപിക്കുള്ളിൽ തന്ത്രങ്ങൾ മെനഞ്ഞ നേതാവ് കൂടിയാണ് അരുൺ ജെയ്‌റ്റ്‌ലി. മുതിർന്ന നേതവ് എൽകെ അധ്വനിയുടെ ശക്തമായ എതിർപ്പുകളെ വകവെക്കാതെയാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനർത്ഥിയാക്കാൻ ജെ‌യ്റ്റ്‌ലി നീക്കങ്ങൾ നടത്തിയത്. 
 
മോദിയെ പ്രധനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചതോടെ പാർട്ടി പകുതി ജയിച്ചു എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അധികാരത്തിലെത്തിയ ശേഷം മോദി മന്ത്രിസഭയിൽ ശക്തനായ മന്ത്രിയായി തന്നെ ജെയ്‌റ്റ്‌ലി മാറി. മന്ത്രിസഭാ യോഗങ്ങളിൽ ജെയ്റ്റ്‌ലിയുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും നരേന്ദ്ര മോദി പ്രഥമ പരിഗണന നൽകിയിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍