ഫോറൻസിക് റിപ്പോർട്ട് ക്രൈം ബ്രഞ്ചിന് കൈമാറി. അപകടം നടക്കുന്ന സമയത്ത് താനല്ല വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അർജുൻ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി മറിച്ചായിരുന്നു. സംഭവസ്ഥാലത്തുണ്ടായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ആശയക്കുഴപ്പത്തിലായത്.
അപകടം ഉണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് താനയിരുന്നു എന്നായിരുന്നു അർജുൻ ആദ്യം നൽകിയ മൊഴി. ബാലഭാസ്കർ മരിച്ചതോടെ വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുന്നു എന്ന് മൊഴി മാറ്റുകായായിരുന്നു. ബാലഭാസ്കറിന്റെ പിതാവിന്റെ ആവശ്യപ്രകാരം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ആർജുനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന് ഓർമയില്ല എന്നാണ് ക്രൈം ബ്രാഞ്ചിന് അർജുൻ നൽകിയ മൊഴി.