‘വൃത്തികെട്ടവൻ, കള്ളൻ’ ; ഭക്ഷണത്തിന് മുന്നിൽ വെച്ച് രജിത് കുമാറിനെ മറ്റുള്ളവർ കടന്നാക്രമിച്ചത് ശരിയോ?

ചിപ്പി പീലിപ്പോസ്
ബുധന്‍, 22 ജനുവരി 2020 (11:50 IST)
രസകരമായ ടാസ്കുകൾക്കും സംഭവബഹുലമായ ദിവസങ്ങളുമായി കടന്നുപോവുകയാണ് ബിഗ് ബോസ് സീസൺ 2. തുടക്കം മുതൽ ഒറ്റപ്പെട്ടവനായി തീർന്നിരിക്കുകയാണ് ഡോ. രജിത് കുമാർ. കഴിഞ്ഞ ദിവസം, ഹൌസിനുള്ളിലെ മറ്റ് അംഗങ്ങളെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. 
 
സുജോയുടെ ഷൂസുമായി ബന്ധപ്പെട്ടുള്ള സംസാരവിഷയമായിരുന്നു മറ്റ് അംഗങ്ങൾ വലിയ ചർച്ചയാക്കി മാറ്റിയത്. രജിത് ആത്മഗതം പറഞ്ഞത്, ക്യാമറ നോക്കിയാണ് പറഞ്ഞതെന്ന് വരുത്തിതീർക്കുകയും അത് സംബന്ധിച്ച് ഭക്ഷണം കഴിക്കുന്ന സമയം ചോദ്യം ചെയ്ത് അദ്ദേഹത്തെ മാനസികമായി അറ്റാക് ചെയ്യുകയുമായിരുന്നു. 
 
ആര്യ, ഫുക്രു, മഞ്ജു തുടങ്ങി ഹൌസിനുള്ളിലെ എല്ലാവരും ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് കലഹിച്ചു. കൂട്ടത്തോടെയുള്ള ആക്രമണമായിരുന്നു ഇന്നലെ നടന്നത്. എതിർത്തോ, ആക്രമിച്ചോ രീതിയിൽ സംസാരിക്കാത്തത് എലീനയും സുരേഷ് കുമാറുമായിരുന്നു. എന്നിരുന്നാലും മറ്റുള്ളവർക്കൊപ്പമിരുന്ന് സുരേഷും രജിതിനെതിരെ സംസാരിച്ചിരുന്നു. വഴക്കിനിടെ അദ്ദേഹത്തെ വൃത്തികെട്ടവനെന്നും കള്ളനെന്നുമൊക്കെ മറ്റുള്ളവർ വിളിച്ചാക്ഷേപിക്കുന്നുണ്ടായിരുന്നു.
 
എന്തൊക്കെ പറഞ്ഞാലും ഭക്ഷണത്തിനു മുന്നിലിരുന്ന് ഒരാളെ കുറിച്ച് മോശം പറയുന്നതോ ഒരാളെ കൂട്ടം ചേർന്ന് വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതോ ശരിയായില്ലെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഭക്ഷണത്തോട് ബഹുമാനമില്ലാത്ത മത്സരാർത്ഥികളാണ് ഇത്തവണയുള്ളതെന്നും ആരോപണമുയരുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article