എലീനയ്ക്ക് സെൽഫിഷ്നെസും ഈഗോയുമെന്ന് ആര്യ, രജിത് അഭിനയിക്കുകയാണെന്ന് വീണ; രണ്ടാം ഘട്ട നോമിനേഷനിൽ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 21 ജനുവരി 2020 (12:51 IST)
വൻ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ് സീസൺ 2. ആദ്യ എലിമിനേഷനിലൂടെ രാജനി ചാണ്ടി പുറത്തായിരുന്നു. പിന്നാലെ ആരോഗ്യകരമായ പ്രശ്നങ്ങളെ തുടർന്ന് സോമദാസിനേയും ബിഗ് ബോസ് പുറത്താക്കിയിരുന്നു. രണ്ടാമത്തെ എലിമിനേഷൻ പ്രോസസ് ആണ് ഇന്നലെ നടന്നത്. 
 
രജിത് കുമാർ, പരീക്കുട്ടി, എലീന, രേഷ്മ, അലസാന്ദ്ര, തെസ്നി ഖാൻ, സുരേഷ്, വീണ എന്നിവരാണ് ഇത്തവണ എലിമിനേഷനിലുള്ള നോമിനേഷനിൽ വന്നിരിക്കുന്നത്. സെൽഫിഷും ഈഗോയുമാണെന്ന് പറഞ്ഞായിരുന്നു ആര്യ എലീനയെ നോമിനേറ്റ് ചെയ്തത്. ഹൌസിനുള്ളിലെ നിയമങ്ങൾ തെറ്റിച്ചാണ് പരീക്കുട്ടി നിൽക്കുന്നതെന്നാണ് പലരും പറഞ്ഞത്.
 
ഇത്തവണത്തെ എലിമിനേഷനിൽ നിന്നും ആര് ആയിരിക്കും പുറത്താവുകയെന്ന ചോദ്യം ഉയരുന്നുണ്ട്. രജിത് കുമാറിനു പുറത്ത് നല്ല ഫാൻസ് പവർ ആണുള്ളത്. ഏതായാലും കനത്ത മത്സരമായിരിക്കും ഇത്തവണ നടക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍