'മലയാളികൾക്കിടയിലും ഇസ്ലാമോഫോബിയ' അത് പക്ഷേ അംഗീകരിക്കാൻ മടിയാണ്; പാർവതി

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2020 (15:46 IST)
മലയാളസിനിമയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും അത്തരം ചില ചിത്രങ്ങളുടെ ഭാഗമായതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും പാർവതി. പല കാര്യങ്ങളും പഠിച്ച് വരികയാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകൾ ഉൾകൊള്ളിച്ച് നടത്തിയ പരിപാടിയിലാണ് പാർവതി ഈ കാര്യം വ്യക്തമാക്കിയത്.
 
എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകുകയുള്ളു. എല്ലാത്തരം സ്വത്വങ്ങളെയും കെൾക്കാനും താദാത്മ്യപെടാനും സാധിക്കുന്നവർക്ക് മാത്രമെ ഫാസിസത്തിനും വംശഹത്യയ്ക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും പാർവതി പറഞ്ഞു.
 
മലയാളികൾക്കിടയിലും വൻതോതിൽ ഇസ്ലാമോഫോബിയ നിലനിൽക്കുന്നുവെന്നും പാർവതി പറഞ്ഞു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ പോലെ തങ്ങളുടെ ഭയവും പക്ഷപാതിത്വവുമൊന്നും മലയാളികൾ അത്ര പെട്ടെന്ന് അംഗീകരിച്ച് തരില്ല. അടിത്തട്ടിൽ ശക്തമായ തോതിൽ ഇതിന്റെ ഒഴുക്കുള്ളതായും പാർവതി അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍