200 കോടി നേടിയ വിജയ് ചിത്രത്തെ പിന്നിലാക്കി മോഹൻലാൽ, ഒരേയൊരു രാജാവ്!

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 20 ജനുവരി 2020 (16:20 IST)
മലയാള സിനിമ മാറുകയാണ്. കോടികൾ കൈയ്യകലെയായിരുന്ന മലയാള സിനിമയുടെ വാണിജ്യ രീതികൾ വലിയ തോതിൽ വികസിച്ചിരിക്കുകയാണ്. സാറ്റലൈറ്റ് അവകാശങ്ങൾ ഏറ്റവും വലിയ മുതൽ കൂട്ടായി നിന്ന മലയാള സിനിമ മേഖലയിലേക്ക് ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളായ ഹോട്ട് സ്റ്റാറും ആമസോണും ഒക്കെ എത്തിയതോടെ മലയാളം സിനിമക്ക് കൂടുതൽ കെട്ടുറപ്പ് ലഭിച്ചു.
 
മലയാളത്തിൽ ഏറ്റവും അധികം ആരാധകരും ബോക്സോഫീസ് പവറുമുള്ളത് മോഹൻലാലിനാണ്. തമിഴിൽ അത് വിജയ്ക്കും. ലോകേഷ് കനകരാജ് കൈതി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റർ’. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് 200 കോടിയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
 
ഇപ്പോഴിതാ, ഈ വിജയ് ചിത്രത്തെ പിന്നിലാക്കിയിരിക്കുകയാണ് മോഹൻലാലിന്റെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മരക്കാർ അറബിക്കടലിന്റെ സിംഹം റെക്കോർഡ് തുകയ്ക്ക് ആണ് ചൈനീസ് അവകാശം വിറ്റഴിഞ്ഞിരിക്കുന്നത്. കൂടാതെ സാറ്റലൈറ്റ് ഓവർസീസ് മ്യൂസിക് അടക്കം 250 കോടിയോളം രൂപ ആണ് ചിത്രത്തിന്റെ പ്രി റിലീസ് ബിസിനെസ്സ് നടന്നിരിക്കുന്നത്. ഒപ്പത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 26 നു 5000 തീയറ്ററുകളിൽ ആണ് റിലീസ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍