പായസം ഉണ്ടാക്കിയ കൂട്ടത്തല്ല്, ഓഡിറ്റോറിയത്തില്‍ തുടങ്ങി റോഡിലെത്തിയും തീര്‍ന്നില്ല, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (14:03 IST)
പായസത്തിന് രുചി പോരാ പിന്നെ നടന്നത് കൂട്ടത്തല്ല്.തമിഴ്‌നാട്ടിലെ മയിലാടുതുറൈ സീര്‍കാഴിയില്‍ വിവാഹ നിശ്ചയ ചടങ്ങിനിടയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. 
<

மயிலாடுதுறை மாவட்டம் சீர்காழியில் திருமண நிச்சயதார்த்த விழாவில் பாயாசம் கேட்டு தகராறு.. இரு தரப்பினரும் மோதிக்கொண்ட வீடியோ சமூக வலைதளத்தில் வைரல்#Mayiladuthurai #Sirkali #MarriageFunction #Clash #Payasam #Kheer #NewsTamil24X7 pic.twitter.com/EHxSKfCYn8

— News Tamil 24x7 | நியூஸ் தமிழ் 24x7 (@NewsTamilTV24x7) June 5, 2023 >
കല്യാണ മണ്ഡപത്തില്‍ പായസം വിളമ്പി തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ചോറ് കഴിച്ച് തീരും മുമ്പേ പായസം വിളമ്പിയത് ചിലര്‍ക്ക് ഇഷ്ടമായില്ല. വരന്റെ ബന്ധുക്കളില്‍ ചിലര്‍ പായസത്തിന് രുചിയില്ലെന്ന് പറഞ്ഞതോടെ രണ്ട് ഭാഗത്തെ അതിഥികളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പതിയെ കയ്യാങ്കളിലേക്ക് കാര്യങ്ങള്‍ എത്തി. വരന്റെ ആളുകള്‍ പായസം എടുത്ത് വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ എറിഞ്ഞു. ഇതോടെ കൂട്ടത്തല്ലായി മാറി വിവാഹ നിശ്ചയ ചടങ്ങ്.
<

மயிலாடுதுறை மாவட்டம் சீர்காழியில் திருமண நிச்சயதார்த்த விழாவில் பாயாசம் கேட்டு தகராறு.. இரு தரப்பினரும் மோதிக்கொண்ட வீடியோ சமூக வலைதளத்தில் வைரல்#Mayiladuthurai #Sirkali #MarriageFunction #Clash #Payasam #Kheer #NewsTamil24X7 pic.twitter.com/EHxSKfCYn8

— News Tamil 24x7 | நியூஸ் தமிழ் 24x7 (@NewsTamilTV24x7) June 5, 2023 >
മേശയും കസേരയും എല്ലാം വലിച്ചെറിഞ്ഞ ഇരുഭാഗങ്ങളും റോഡിലേക്കും ഇറങ്ങി.സീര്‍കാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും സമാധാനപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
അനുബന്ധ വാര്‍ത്തകള്‍

Next Article