കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിന് കുത്തേറ്റു

കെ ആര്‍ അനൂപ്

ശനി, 3 ജൂണ്‍ 2023 (15:08 IST)
കളമശ്ശേരിയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിന് കുത്തേറ്റു. ഡേവിഡ് എന്ന തമിഴ്‌നാട് സ്വദേശിക്കാണ് കുത്തേറ്റത്.
 
അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ആക്രമിയുടെ കയ്യില്‍ മാരകായുധവും ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ലോട്ടറി കച്ചവടം സ്റ്റാളും ഇയാള്‍ തകര്‍ത്തു. തമിഴ്‌നാട് സ്വദേശിയായ വയോധികനും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍