മാസ് കാട്ടാന്‍ ബൈക്ക് സ്റ്റണ്ട്, ബാലന്‍സ് തെറ്റി ഒടുവില്‍ മൂക്കും കുത്തി താഴെ, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 2 ഡിസം‌ബര്‍ 2023 (12:32 IST)
സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്ന് വൈറലായി കിട്ടാന്‍ വേണ്ടി എന്തും കാട്ടാന്‍ തയ്യാറായ യുവാക്കളുടെ കാലമാണ് ഇന്ന്. അപകടകരമായ രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുവാനും മടിയില്ല ഇവര്‍ക്ക്. സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായ അപകടങ്ങളെ തുടര്‍ന്നാണ് യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് എന്ന ഞെട്ടിക്കുന്ന കണക്കുകള്‍ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഒരു സ്‌കൂട്ടി സ്റ്റണ്ട് വീഡിയോ നടത്തുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായി മാറിയത്.
 
തിരക്കേറിയ റോഡില്‍ മെട്രോ തൂണുകള്‍ക്കിടയിലൂടെ അമിത വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. വേഗത കൂടുന്നതനുസരിച്ച് ബൈക്കില്‍ സ്റ്റണ്ടിന് ശ്രമിക്കുകയും പെട്ടെന്ന് ബാലന്‍സ് തെറ്റി യുവാവ് താഴെ വീഴുന്നതുമാണ് വീഡിയോയില്‍ കാണാനായത്. ഹെല്‍മറ്റ് പോലും ഇയാള്‍ ധരിച്ചിട്ടില്ല. വീചിയില്‍ തലയിടിക്കാനുള്ള സാധ്യത ഏറെ ആയിരുന്നു. ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ചുകിട്ടിയെന്നത് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ ആകും.RVCJ Media എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പുറത്തുവന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
<

Least Chhapri boy from section Dpic.twitter.com/gklnv8hYQX

— RVCJ Media (@RVCJ_FB) December 1, 2023 >
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article