സോഷ്യല്‍ മീഡിയയുടെ കാലത്ത് എന്തും ഏതും കാണാന്‍ ആളുകളുണ്ട്. പേരിനും ആളെക്കൂട്ടാനുമായും സ്വന്തം ജീവന്‍ തന്നെ അപകടത്തിലാവുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവരും ഏറെയാണ്. പാമ്പ് സ്‌നേഹികള്‍ എന്ന പേരില്‍ പാമ്പുകളെ ഉമ്മ വയ്ക്കുക അതിന്റെ വാലില്‍ പിടിച്ച് നിര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നവരും നിരവധിയാണ്. ഇത്തരം വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്, അതു തന്നെയാണ് അവരുടെ ഹരം.