അനക്കോണ്ടയ്ക്കൊരു മുത്തം, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 21 നവം‌ബര്‍ 2023 (10:23 IST)
ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ട. മുന്നിലെത്തുന്ന ഇരയെ ഞെരിക്കിക്കൊന്ന് അകത്താക്കുകയാണ് അനക്കോണ്ട ചെയ്യാറുള്ളത്.ബ്രസീല്‍, പെറു, ഗയാന തുടങ്ങിയ ഇടങ്ങളിലും വനങ്ങളിലും ചതുപ്പ് നിലങ്ങളിലുമാണ് സാധാരണയായി ഇവയെ കാണാറുള്ളത്. വലിയൊരു അനക്കോണ്ടയെ കൈകള്‍ മാത്രം ഉപയോഗിച്ച് പിടികൂടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. 
 
ഫ്ളോറിഡയിലെ മിയാമിയിലെ മൃഗശാലയിലെ ജീവനക്കാരനാണ് മൈക്ക് ഹോള്‍സ്റ്റണ്‍. ഇദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. പാമ്പിനെ പിടികൂടിയത് ആകട്ടെ തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്നുമാണ്. നേരത്തെയും വിവിധതരത്തിലുള്ള വന്യമൃഗങ്ങള്‍ക്ക് ഒപ്പമുള്ള വീഡിയോ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ചതുപ്പ് നിലത്തു നിന്നുമാണ് പാമ്പിനെ പിടികൂടുന്നത്. അതിനിടെ ചുരുണ്ട് കൂടാന്‍ ശ്രമിക്കുന്ന പാമ്പിന്റെ നെറുകയിലൊരു ചുംബനവും കൊടുക്കുന്നത് വീഡിയോയില്‍ കാണാം.11. 2 മില്യണ്‍ ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mike Holston (@therealtarzann)

 
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article