എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Webdunia
ഞായര്‍, 29 ജൂലൈ 2018 (12:45 IST)
എടിഎം കാർഡ് കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് എല്ലാവർക്കും അറിയാം. ഇതിനകം തന്നെ പല പല വാർത്തകളും ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു. എങ്കിലും വളരെ ശ്രദ്ധയില്ലാതെ തന്നെ പലരും ഇപ്പോഴും എടിഎം ഉപയോഗിക്കുന്നു. അശ്രദ്ധകോണ്ടോ നമ്മുടെ അറിവില്ലായ്‌മ കോണ്ടോ നമ്മുടെ അക്കൗണ്ടിലെ പണം മറ്റൊരാളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
 
എടിഎം മെഷീനിൽ നിന്ന് നാം പണം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങൾ ഉണ്ട്. അഥവാ പണം പിൻവലിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാകുകയും നമ്മുടെ കൈകളിലേക്ക് എത്താതെയും വരികയാണെങ്കിൽ ഉടൻ തന്നെ അതാത് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. ഏഴു ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കാൻ ബാങ്ക് ബാധ്യസ്ഥരാണ്. പരാതി പരിഹരിച്ചില്ലെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. പണം തിരിച്ചു നൽകാൻ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം ബാങ്ക് അധികൃതർ പിഴ നൽകണം. 
 
പിന്നെ ശ്രദ്ധിക്കേണ്ടതായ കാര്യമാണ് എടിഎം കാർഡിന്റെ പിൻ നമ്പർ. അത് അടുത്ത സുഹൃത്തുക്കളായാലും കുടുംബാംഗങ്ങൾ ആയാലും ശരി അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. എടിഎം പിൻ നമ്പർ കൃത്യമായ ഇടവേളകളിൽ മാറ്റുന്നത് നല്ലതാണ്. കഊണ്ടറിൽ നിന്ന് പണം എടുക്കുമ്പോൾ കൗണ്ടർ ഒന്ന് പരിശോധിക്കുന്നതും നല്ലതാണ്. നമ്മുടെ പിൻ നമ്പറും മറ്റ് കാര്യങ്ങളും ഹാക്ക് ചെയ്യപ്പെടാതിരിക്കാനാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article