ലോക്‌ഡൗണിൽ നേട്ടമുണ്ടാക്കി രാജ്യത്തെ ടെലികോം കമ്പനികൾ. ഡാറ്റ ഉപയോഗത്തിൽ വൻ വർധനവ്

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2020 (14:50 IST)
ലോക്ക്‌ഡൗണിൽ മറ്റു മേഖലകൾ എല്ലാം കടുത്ത സാമ്പത്തിക ബാധ്യത നേരിടുമ്പോൾ നേട്ടം സ്വന്തമാക്കി രാജ്യത്തെ ടെലികോ കമ്പനികൾ. ലോക്‌ഡൗണിനെ തുടർന്ന് ആളുകൾ വീടുകളിൽ ഒതുങ്ങിയതോടെ ഡാറ്റാ ഉപയോഗത്തിൽ വൻ വർധനവ് ഉണ്ടായതാണ് ടെലികോം കമ്പനികൾക്ക് നേട്ടമായത്. 
 
പ്രതിമാസം 25 ലക്ഷത്തോളം പുതിയ ഉപയോക്താക്കളെ ടെലികോം കമ്പനികൾക്ക് ലഭിയ്ക്കാറുണ്ട്. എന്നാൽ മാർച്ച് മാസത്തിൽ 5 ലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ് ടെലികോം കമ്പനികൾക്ക് ലഭിച്ചത്. എന്നിട്ടും മാർച്ച് മാസത്തിൽ മാത്രം വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധനനവുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജനുവരി മാർച്ച് പാദത്തിൽ ടെലികോം കമ്പനികൾക്ക് ഉപയോക്താക്കളിൽനിന്നും ലഭിച്ച ശരാശരി വരുമാനം 140-145 രൂപയായി ഉയർന്നിട്ടുണ്ട്. നേരത്തെ ഇത് 120 രൂപയായിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article