സെൻസെക്‌സിൽ 949 പോയന്റ് നഷ്ടം, നി‌ഫ്‌റ്റി 17,000ന് താഴെ

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (16:37 IST)
ഒമിക്രോൺ വ്യാപനഭീതിയിൽ വ്യാപാര ആഴ്‌ചയുടെ ആദ്യ ദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തുനിഫ്റ്റി വീണ്ടും 17,000ന് താഴെയെത്തി. സെന്‍സെക്‌സ് 949.32 പോയന്റ് താഴ്ന്ന് 56,747.14ലിലും നിഫ്റ്റി 284.40 പോയന്റ് നഷ്ടത്തില്‍ 16,912.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ഒമിക്രോണിനൊപ്പം റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന വായ്‌പാ നയവും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് കനത്ത വില്പന സമ്മര്‍ദംനേരിട്ടത്. ഓട്ടോ, ധനകാര്യ ഓഹരികളിലും ഇടിവ് ദൃശ്യമായി.
 
യുപിഎല്‍ ഒഴികെ നിഫ്റ്റി50യിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക രണ്ടുശതമാനം നഷ്ടംനേരിട്ടു. മറ്റ് സെക്ടറുകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനം സമ്മര്‍ദത്തിലായി.

അനുബന്ധ വാര്‍ത്തകള്‍

Next Article