സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു: മിഡ് സ്മോൾ വിപണിയിൽ നേട്ടം

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:49 IST)
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 17,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപരത്തിനിടെ 370 പോയന്റ് ചാഞ്ചാട്ടമാണ് സെൻസെക്‌സിലുണ്ടായത്.
 
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ വൻ കമ്പനികൾക്കുണ്ടായ നഷ്ടമാണ് വിപണിയെ ബാധിച്ചത്. അതേസമയം മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.32ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.78ശതമാനവുമാണ് ഉയർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article