ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലത്തി റെക്കോഡ് നേട്ടം കുറിച്ചു. ഒടുവിൽ സെൻസെക്‌സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41 ശതമാനവും നേട്ടമുണ്ടാക്കി. നിലവിലെ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്‌റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സമീപഭാവിയിൽ തന്നെ ഓഹരിവിലകളിൽ തിരുത്തലുണ്ടാകാമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.