കുതിപ്പ് തുടർന്ന് ഓഹരിസൂചികകൾ: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (18:47 IST)
ഒരുദിവസത്തെ ഇടവേളക്കുശേഷം പ്രതാപം തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ.ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 
 
സെൻസെക്‌സ് 514.33 പോയന്റ് ഉയർന്ന് 57,852.54ലും നിഫ്റ്റി 157.90 പോയന്റ് ഉയർന്ന് 17,234.20ലുമെത്തി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനവും നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍