രണ്ടുദിവസത്തിനിടെ ഓഹരിവിലയിൽ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനം വർധനവാണ് ഐആർടിസി ഓഹരിക്ക് ഉണ്ടായത്. വിപണിമൂല്യംകുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 88-ാം സ്ഥാനത്താണ് ഐആർടിസി. അഗ്രോ കെമിക്കൽ കമ്പനിയായ പിഐ ഇൻഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്.