ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. അതേസമയം മിഡ്,സ്മോൾ ക്യാപ് ഓഹരികൾക്ക് ഇന്നും നഷ്ടം നേരിട്ടു.
സെൻസെകസ് 226.47 പോയന്റ് നേട്ടത്തിൽ 55,555.79ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 16,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചിക 1.7 ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്‌മോൾ ക്യാപ് 1.5ശതമാനവും താഴ്ന്നു.