ഐടി മെറ്റൽ ഓഹരികളിൽ മുന്നേറ്റം, സെൻസെക്സ് 61,000വും നിഫ്റ്റി 18,100ഉം പിന്നിട്ടു

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (17:45 IST)
തുടർച്ചയായ നാലാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,100ന് മുകളിലെത്തി.സെന്‍സെക്‌സ് 374.76 പോയന്റ് ഉയര്‍ന്ന് 61,121.35ലും നിഫ്റ്റി 133.20 പോയന്റ് നേട്ടത്തില്‍ 18,145.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ആഗോളവിപണികളുടെ പിന്തുണയും വിദേശനിക്ഷേപകരുടെ സാന്നിധ്യവുമാണ് രാജ്യത്തെ സൂചികകളെ ചലിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിൻ്റെയും റിസർവ് ബാങ്കിൻ്റെയും പ്രഖ്യാപനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ.
 
സെക്ടറൽ സൂചികകളിൽ പവർ,മെറ്റൽ,ഫാർമ,ഐടി തുടങ്ങിയവ ഇന്ന് 2 ശതമാനം ഉയർന്നു. റിയാൽറ്റി സൂചിക ഒരു ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് ഒരു ശതമാനവും സ്മോൾ ക്യാപ് സൂചിക 0.26 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article