മൊബൈൽ ഫോൺ വിപണിയില്‍ മൽസരം ശക്തമാക്കികൊണ്ട് കൊറിയൻ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഗാലക്സി എസ്8 ന്റെ പ്രീ ഓർഡർ ആരംഭിക്കുന്നു. നോട്ട് 7 പിൻവലിച്ചപ്പോള്‍ ഉണ്ടായ നഷ്ടം നികത്താനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏപ്രിൽ 17നും കാനഡയിലും 28നും കൊറിയൻ വിപണിയിലും ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 28ന് ഫോണിന്റെ ലോഞ്ചിങ് കമ്പനി ഔദ്യോഗികമായി നിർവഹിക്കുമെന്ന് പറയുന്നു.
എന്നാൽ ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച് യാതൊരു സൂചനകളും സാംസങ് നൽകിയിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ് ഗാലക്സി എസ്8.