ഗ്യാലക്സി എ സീരീസിലെ അടുത്ത സ്മാർട്ട്ഫോണും എത്തുന്നു, ഷവോമിയോട് എതിരിടാൻ സാംസങ് ഗ്യാലക്സി A70 !

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (18:35 IST)
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നഷ്ടമായ ആധിപത്യം തിരികേ പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് സാംസണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ എക്കണോമി സ്മാർട്ട്ഫോണുകളെ സാംസൺഗ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 
 
എം സീരീസ് ഫോണുകളാണ് ഷവോമിക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിനായി സാംസങ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇപ്പോഴിത മിഡ് റേഞ്ച് സ്മാർട്ട്ഫോൻ സീരീസായ എ സീരീസിൽ A40ക്ക് ശേഷം A70 യെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സാംസങ്. 
 
ഏറെ പ്രത്യേകതകളുമായാണ് A70 വിപണിയിൽ എത്തുന്നത്. ഗ്യാലക്സി എ സീരീസിലെ തന്നെ ഏറ്റവും വലിയ സ്ക്രീനുള്ള ഫോണാണ് ഗ്യാലക്സി A70. 6.7 ഇഞ്ച് ഉൾ എച്ച് ഡി പ്ലസ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ 8 ജി ബി റാം 128 ജി ബി സ്റ്റോറേജ് വേരിയന്റായിരിക്കും വിപണിയിൽ എത്തുക.
 
32 മെഗപിക്സലിന്റെ പ്രൈമറി സെൻസർ, 8 മെഗപിക്സലിന്റെ സെക്കൻഡറി സെൻസർ, 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസർ കൂടി ഉൾപ്പെടുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 32 മെഗാപിക്സൽ തന്നെയാണ്  സെൽഫി ക്യാമറയും. ഒക്ടാ കോർ പ്രൊസസറയിരിക്കും ഫോണിന് കരുത്ത് പകരുക എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 9 പൈയിലാണ്  ഫോൺ പ്രവർത്തിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article