ബംഗളുരു: ഇന്ത്യയിൽ വാൾമാർട്ടിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക പ്രവർത്തനങ്ങൾക്ക് 10000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആഗോള റീടെയിൽ ഭീമൻ വാൾമാർട്ട്. ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്ത വാൾമാർട്ട് നൂതന സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓൺലൈൻ വാണിജ്യ വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്.
നിലവില്‍ ബംഗളൂരുവിലും, ഗുഡ്ഗാവിലുമായി കമ്പനിയുടെ സ്റ്റോറുകളില്‍ 1800 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടൂതൽ വിപൂലീകരിക്കാനുള്ള നീക്കത്തിലാണ് വാൾമാർട്ട്.