റെനോ ട്രൈബറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഉടൻ വിപണിയിലേക്ക് !

Webdunia
ബുധന്‍, 8 ജനുവരി 2020 (15:19 IST)
ട്രൈബറിന്റെ ഓട്ടോമേറ്റഡ് മാനുവവ ട്രാൻസ്മിഷൻ പതിപ്പീനെ ഉടൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഇന്ത്യൻ വിപണിയിലുള്ള വാഹനത്തിൽ നിലവിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ് ഉള്ളത്. മാർച്ചിലായിരിക്കും വാഹനത്തിന്റെ എഎംടി പതിപ്പ് വിപണിയിൽ എത്തുക.
 
ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനോടുകൂടിയ ട്രൈബറിന്റെ പരീക്ഷണ ഓട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്. എഎംടി എന്ന് സൂചിപ്പിക്കുന്ന 'ഈസി ആർ' എന്ന ബാഡ്ജ് സ്ഥാനം പിടിക്കുന്നത് ഒഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ഓട്ടോമാറ്റിക് വേരിയന്റിൽ ഉണ്ടാകില്ല. എന്നാൽ അധികം വൈകാതെ തന്നെ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിൽ വാഹനം വിപണിയിൽ എത്തിക്കും എന്ന് റെനോ വ്യക്തമാക്കിയിട്ടുണ്ട്.
 
1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൽ എഞ്ചിനായിരിക്കും വാഹനത്തിന് നൽകുക. ഈ എഞ്ചിനിൽ പിന്നീട് എഎംടിയും നൽകും. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മികച്ച പ്രതികരണമാണ് വാഹനം സ്വന്തമാക്കിയത്. ചില മാസങ്ങളിലെ വിൽപ്പനയിൽ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയെപ്പോലും ട്രൈബർ മറികടന്നിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article