ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി നാസ, ജീവൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ എന്ന് കണ്ടെത്തൽ

ബുധന്‍, 8 ജനുവരി 2020 (13:25 IST)
വാഷിങ്ടൺ: ഭൂമിയോട് സാമ്യമുള്ള മറ്റൊരു ഗ്രഹത്തെ കൂടി കണ്ടെത്തിയതായി നസ. ടിഒഐ 7 ഡി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത വളരെ കൂടുതതലാണ് എന്നാണ് നാസയുടെ കണ്ടെത്തൽ. ഭൂമിയുടെ സമാന വലിപ്പവും താപനിലയും ഉള്ള ഗ്രഹമാണ് ടിഒഐ 7 ഡി എന്ന ഗ്രഹം എന്ന് നാസ വ്യക്തമാക്കുന്നു.
 
യു എസ് ആസ്ട്രണോമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് ഭൂമിക്ക് സമാനമായ പുതിയ ഗ്രഹത്തെ കണ്ടെത്തൊയതയി നാസ പ്രഖ്യാപിച്ചത്. യുഒഐ 700 എന്ന നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. ജലത്തിന് ദ്രവ രൂപത്തിൽ തുടരാൻ സാധിക്കുന്ന താപനിലയാണ് ഗ്രഹത്തിലുള്ളത് എന്നാണ് കണ്ടെത്തൽ. ഇതാണ് ജീവനുള്ള സാധ്യത വർധിപ്പിക്കുന്നത്.   
 
നാസയുടെ കെപ്ലസ് സ്പേസ് ടെലസ്‌കോപ് ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ഗ്രഹത്തെ സ്പിറ്റ്സർ സ്പേസ് ടെലസ്കോപ്പ് ഉപയോഗിച്ച് ഗ്രഹത്തിന്റ്രെ വലിപ്പവും നക്ഷത്രത്തിൽനിന്നുള്ള അകലവും കണ്ടെത്തിയത്. സമാനമായ രീതിയിൽ മൂന്ന് ഗ്രഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു എങ്കിലും ഇവ നക്ഷത്രങ്ങളിൽനിന്നും കൃത്യമയ അകലത്തിൽ അല്ലാത്തതിനാൽ വാസയോഗ്യമല്ല എന്ന് തെളിഞ്ഞിരുന്നു.         

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍