ബാത്ത്‌റൂമിൽ ഇടക്കിടക്ക് പോകുന്നത് എന്തിനാണെന്ന് മുൻ ഭർത്താവ് ചോദ്യം ചെയ്തതോടെയാണ് ലിസയുടെ പൗഡർ തീറ്റ പുറത്തറിയുന്നത്. പരിശോധനൽ 'പികാ സിൻഡ്രോം' എന്ന രോഗാവസ്ഥയാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു. പെയിന്റ്, പൊടി, തുടങ്ങിയ കഴിക്കാൻ കൊതി തോന്നുന്ന രോഗാവസ്ഥയാണ് ഇത്.
എന്നാൽ ചികിത്സ കൊണ്ടൊന്നും ലിസക്ക് മാറ്റം വന്നില്ല. പൗഡർ തിന്നാതെ തനിക്ക് ജീവിക്കാനാകില്ല എന്നാണ് ലിസ പറയുന്നത്. ആ മണം എന്നെ ആകർഷിക്കുന്നു, രാത്രിയിലാണ് പൗഡർ കഴിക്കാൻ ഏറെ കൊതി തോന്നുന്നത്. പൗഡർ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ലിസ പറയുന്നു. പൗഡർ കഴിക്കുന്നതിലൂടെ മാരകമായ അസുഖങ്ങൾ വരുമെന്ന മുന്നറിയിപ്പുകളൊന്നും കണക്കിലെടുക്കാതെ ലിസ പൗഡർ തിന്നുന്നത് തുടരുകയാണ്.