പത്ത് ലക്ഷത്തില്‍ താഴെ നില്‍ക്കുന്ന ഒരു എസ് യു വി വേണോ? എല്ലാ സുഖസൌകര്യങ്ങളും, എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള ഒന്ന്? അങ്ങനെയെങ്കില്‍ നേരെ റെനോ ഷോറൂമിലേക്ക് ചെന്നോളൂ. റെനോ ഡസ്റ്റര്‍ പെട്രോള്‍ സി വി ടി അവിടെയുണ്ടാവും.
വെറും 9.95 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ തുകയ്ക്ക് ഇത്രയും മികച്ച എസ് യു വി സ്വപ്നങ്ങളില്‍ മാത്രമെന്നാണോ ആലോചിക്കുന്നത്. അതേ, ഇത് ഓട്ടോവിപണിയില്‍ ഒരു സ്വപ്നനേട്ടം തന്നെയാണ്.
ഡസ്റ്ററിന്‍റെ പെട്രോള്‍ പതിപ്പിനോട് പ്രിയമില്ലാതിരുന്നവരെയെല്ലാം വലിച്ചടുപ്പിക്കാന്‍ പോന്ന ആകര്‍ഷണീയതയുണ്ട് പെട്രോള്‍ സി വി ടിക്ക്. കരുത്ത് കൂടിയ 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്.
പൂര്‍ണമായും ഓട്ടോമാറ്റിക്കായ ഈ വാഹനം ആവശ്യമെങ്കില്‍ മാനുവല്‍ മോഡിലേക്കും മാറ്റാവുന്നതാണ്. ആറ് സ്പീഡാണുള്ളത്. എയര്‍ബാഗ്, എ ബി എസ്, ഇ ബി ഡി തുടങ്ങി നിലവില്‍ അവൈലബിളായ എല്ലാ സുരക്ഷാസംവിധാനങ്ങളുമുണ്ട്.