വീണ്ടും റെക്കോഡ് തിരുത്തി സ്വർണവില, പവന് വില 36,320

Webdunia
ബുധന്‍, 8 ജൂലൈ 2020 (10:58 IST)
കേരളത്തിൽ സ്വർണവില വിണ്ടും സർവകാല റെക്കോഡിൽ. 36,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്  വില. ഇന്ന് 200 രൂപകൂടി വർധിച്ചതോടെയാണ് സ്വർണവില വീണ്ടും റെക്കോർഡ് തിരുത്തിയത്. ഗ്രാമിന് 25 രൂപ വർധിച്ച് 4,540 രൂപയായി. ഇന്നലെ പവന് 320 രുപ വർധിച്ച് വില 36,120 രൂപയിലെത്തിയിരുന്നു. 
 
ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് തങ്കത്തിന് 1,793.60 ഡോളറാണ് വില. ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതും വില വർധനവിൽ പ്രതിഫലിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ സ്വർണം സുരക്ഷിക നിക്ഷേപമായി കണക്കാക്കപ്പെട്ടതോടെയാണ് സ്വർണവില 30,000 കടന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article