തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ജൂണ്‍ 2024 (09:05 IST)
തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. വട്ടിയൂര്‍ക്കാവിലാണ് യുവതി തൂങ്ങി മരിച്ചത്. മൂന്ന് ദിവസം മുന്‍പായിരുന്നു യുവതി വിവാഹ മോചിതയായത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 
 
ഭര്‍ത്താവിനെതിരെ പോക്‌സോ കേസും ഉണ്ട്. ഇയാള്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തി യുവതിയെ ക്രൂരമായി മര്‍ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ പോക്സോ കേസുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍