21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:10 IST)
ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ആരംഭിക്കുന്ന മൊബൈല്‍ ബിഗ് ഷോപ്പിങ് ഡേയ്സ് സെയില്‍‌സിലാണ് ഗൂഗിള്‍ പിക്സല്‍ 2, ഗൂഗിള്‍ പിക്സൽ 2 എക്സ് എൽ എന്നീ ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നല്‍കുന്നത്. ഇന്ത്യന്‍ വിപണിയിലേക്കെത്തുമ്പോള്‍ 61,000 രൂപയായിരുന്നു ഗൂഗിൾ പിക്സൽ 2വിന്റെ വില. 
 
ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലില്‍ 39,999 രൂപയ്ക്കാണ് ആ ഫോണ്‍ വില്‍ക്കുന്നത്. മാത്രമല്ല 11,001 രൂപയുടെ ഡിസ്കൗണ്ടും ക്രഡിറ്റ് കാർഡ് വഴിയുള്ള പര്‍ച്ചേസിന് 10,000 രൂപയുടെ ഇളവും കമ്പനി നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ എക്സ്ചേഞ്ച് ഓഫറായി 18,000 രൂപയുടെ ഇളവും കമ്പനി നല്‍കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ വെറും 21,999 രൂപയ്ക്ക് ഗൂഗിളിന്റെ പ്രീമിയം ഫോൺ സ്വന്തമാക്കാന്‍ കഴിയും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article