മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട്. മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ 'ബിഗ് ബില്യൺ ഡേയ്സ് ' വിൽപനയിലൂടെയാണ് കമ്പനി പുതുചരിത്രം രചിക്കുന്നത്. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെയാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവം.
ബിഗ് ബില്യൺ ഡേയ്സില്‍ നടക്കുന്ന വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവായിരിക്കും നല്‍കുകയെന്നാണ് ഫ്ലിപ്കാർട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇ എം ഐ സൗകര്യം, നോ കോസ്റ്റ് ഇ എം ഐ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. മുഖ്യ എതിരാളിയായ ആമസോണിനെ കടത്തിവെട്ടാനായാണ് ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായി ഇത്രയും വിലക്കുറവില്‍ ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് പകുതി വില മാത്രമേ ഈടാക്കുവെന്നും സൂചനയുണ്ട്.