തകർക്കാൻ കഴിയാത്ത ഡിസ്പ്ലേയോടുകൂടിയ ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള വിപണിയിലെത്തിച്ച 'മോട്ടോ എക്സ് ഫോഴ്സി'ന് വന്‍ വിലക്കുറവ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച മോട്ടോ എക്സ് ഫോഴ്സിന്റെ 32ജിബി വേരിയന്റിന് 49,999 രൂപയായിരുന്നു വില. പിന്നീട് ആ വില 34,999രൂപയായി കമ്പനി കുറക്കുകയും ചെയ്തു. എന്നാല്‍ ഇതേ ഹാൻഡ്സെറ്റാണ് ഇപ്പോള്‍ വെറും 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.
5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീന്‍, 3 ജിബി എൽപിഡിഡിആർ 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള ഈ ഫോണിന് ഇന്ത്യൻ 4 ജി ബാൻഡുകളെ പിന്തുണയ്ക്കാനുള്ളാ ശേഷിയുമുണ്ട്. 64 ജിബിയുടെ മറ്റൊരു വേരിയന്റും മോട്ടോ എക്സ് ഫോഴ്സ് പുറത്തിറക്കിരുന്നു. 64 ജിബി വേരിന്റിന്റെ നിലവിലെ ഓഫർ വില 15,599 രൂപയാണ്. പരിമിതകാല ഓഫർ എന്ന നിലയിലാണ് ഇപ്പോള്‍ ഈ രണ്ടു മോഡലുകളും വൻ വിലക്കുറവോടെ ഫ്ലിപ്കാർട്ടിലൂടെ വിൽക്കുന്നത്.
2 ജിഗാ ഹെട്സ് വേഗത നൽകുന്ന ഒക്ടാകോർ ക്വാൾകോം സ്നാപ്പ് ഡ്രാഗൺ 810 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. നാല് വഷത്തിനിടയ്ക്ക് സ്ക്രീൻ പൊട്ടുകയാണെങ്കില്‍ കമ്പനി അത് സൗജന്യമായി മാറ്റിത്തരുമെന്ന ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 3760 എംഎഎച്ച് ബാറ്ററി, f/2.0 അപേർച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്, ഫേസ് ഡിറ്റക്ഷൻ ആട്ടോഫോക്കസ്, ഇരട്ട എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളോട് കൂടിയ 21 എംപി റിയര്‍ ക്യാമറയും, f/2.0 അപേർച്ചർ നല്‍കുന്ന 5 എംപി സെൽഫി ഷൂട്ടറുമാണുള്ളത്.