ഇന്ത്യയില്‍ വെസ്‌പ ഇലക്‍ട്രിക്ക 2020ല്‍ മാത്രം

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:04 IST)
പിയാജിയോയുടെ ഇലക്‍ട്രിക് സ്കൂട്ടറായ വെസ്പ ഇലക്‍ട്രിക്ക ഇന്ത്യന്‍ നിരത്തുകളില്‍ 2020 മാത്രമേ ഓടിത്തുടങ്ങൂ എന്ന് സ്ഥിരീകരണം. അടുത്ത വര്‍ഷം അമേരിക്കയിലും യൂറോപ്പിലുഇം ഇംഗ്ലണ്ടിലുമൊക്കെ ഇലക്‍ട്രിക്ക എത്തുമെങ്കിലും ഇന്ത്യയിലെത്തണമെങ്കില്‍ പിന്നെയും ഒരു വര്‍ഷത്തെ കാലതാമസമുണ്ടാകും.
 
ഇലക്‍ട്രിക്ക എക്സ്, ഇലക്‍ട്രിക്ക സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടുമോഡലുകളാണ് വെസ്പ ഇലക്‍ട്രിക്കയ്ക്ക് ഉള്ളത്. വളരെ അഡ്വാന്‍സ്ഡായിട്ടുള്ള ഫീച്ചേഴ്സാണ് ഇലക്‍ട്രിക്കയുടേത്. ബ്ലൂടൂത്ത് വഴി ഫോണ്‍ കോളുകളും മെസേജുകളുമൊക്കെ വണ്ടിയുടെ സ്ക്രീനില്‍ തന്നെ ലഭ്യമാക്കാനുള്ള സൌകര്യമുണ്ട്.
 
4.2 കിലോ വാട്ട് ശേഷിയുള്ള ലിഥിയം ഇയോണ്‍ ബാറ്ററിയാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് മോഡുകളില്‍ ഡ്രൈവ് ചെയ്യാന്‍ കഴിയും. പരമാവധി 30 കിലോമീറ്ററാണ് ഇക്കോ മോഡിലെ വേഗത.
 
വെസ്‌പ ഇലക്‍ട്രിക്കയുടെ നിര്‍മ്മാണം ഇറ്റലിയിലെ പ്ലാന്‍റില്‍ അടുത്ത മാസം ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article