അത്‌ലറ്റിക്സ് മൽസരങ്ങൾക്ക് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ
അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഗെലോറ ബുങ് കാർണോ സ്റ്റേഡിയത്തിൽ തുടക്കമായി. അത്‍ലറ്റിക്സിലെ ആകെ മെഡലുകളുടെ എണ്ണത്തിൽ ചൈനയ്ക്കും ജപ്പാനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും പ്രതീക്ഷ ഒട്ടും കൈവിടാതെയാണ് ഇന്ത്യ.
കഴിഞ്ഞ തവണ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ പതിമൂന്ന് മെഡലുകളും 2010ല്‍ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ പന്ത്രണ്ട് മെഡലുകളുമാണ് രാജ്യം നേടിയത്.
ഇന്ത്യയ്ക്കു വേണ്ടി 400 മീറ്ററിൽ മലയാളിയായ മുഹമ്മദ് അനസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ആരോഗ്യാ രാജീവും സെമിഫൈനലില്‍ ഉണ്ട്. ഹൈജംപിൽ ചേതൻ ബാലസുബ്രഹ്മണ്യ ഫൈനലിലേക്ക് യോഗ്യത നേടി. സൈന നെഹ്‌വാൾ ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചു. ഫൈനലുകള്‍ വൈകിട്ടോടെ നടക്കും.