അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, രാജ്യത്ത് മാറ്റമില്ലാതെ പെട്രോൾ-ഡീസൽ വില

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (18:05 IST)
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 16 ഡോളറിലധികാാണ് കുറഞ്ഞിരിക്കുന്നത് എങ്കിലും ആഗോളവിപണിയിലെ ഈ വിലമാറ്റം ഇന്ത്യൻ വിപണിയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി പെട്രോൾ-ഡീസൽ വില രാജ്യത്ത് മാറ്റമില്ലാതെ തുടരുകയാണ്.
 
അമേരിക്കയിലെ ബാങ്കുകൾ തകർന്നതിന് പിന്നാലെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമോ എന്ന് ആശങ്കയാണ് ക്രൂഡ് ഓയിൽ വിപണിയിൽ പ്രതിഫലിക്കുന്നത്. പൊതുമേഖല എണ്ണകമ്പനികൾ തങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുവെങ്കിലും തങ്ങൾക്കുണ്ടായ നഷ്ടം നികത്താനായി വില കുറയ്ക്കുന്നില്ല എന്ന ന്യായമാണ് പറയുന്നത്. യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചപ്പോൾ എണ്ണവില ആഗോളതലത്തിൽ ഉയർന്നിരുന്നു. എന്നാൽ അക്കാലത്ത് പെട്രോൾ-ഡീസൽ വില മാറ്റമില്ലാതെ നിർത്തിയതിൽ തങ്ങൾക്ക് കോടികൾ നഷ്ടമുണ്ടായതായാണ് എണ്ണകമ്പനികൾ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article