ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പറ്റി നിർണായക സൂചന നൽകി പരിശീലകൻ രാഹുൽ ദ്രാവിഡ്. ടൂർണമെൻ്റിലേക്ക് പരിഗണിക്കപ്പെടുന്ന 20 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതായി നേരത്തെ ബിസിസിഐ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ പട്ടിക 17-18 ആക്കി ചുരിക്കിയതായാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ എങ്ങനെയുള്ള ടീം വേണം എന്നതിൽ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇപ്പോൾ വിശ്രമത്തിലുള്ള ചില താരങ്ങൾ ഈ സംഘത്തിലേക്കെത്തും. ഈ താരങ്ങൾക്ക് കഴിയുന്നത്ര അവസരം നൽകാനാണ് ശ്രമം. ടീമിനെ 10ൽ നിന്നും 17-18 ആക്കി ചുരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ താത്പര്യമുണ്ട്. ഇതിൽ ഏതാകും വർക്ക് ചെയ്യുക എന്നതറിയണം. ദ്രാവിഡ് പറഞ്ഞു.