കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലേക്ക് പുതിയ മാരുതി സുസുക്കി സിഫ്റ്റ് ഡിസയര്‍ എത്തുന്നു. കോംപാക്റ്റ് സെഗ്മെന്റില്‍ ഏറ്റവുമധികം വിൽപ്പനയുള്ളതും ഇന്ത്യൻ വിപണിയില്‍ വിൽപ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥനത്തുള്ള കാറുമായ ഡിസറയിന്റെ പുതിയ രൂപത്തിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ വർഷം ജൂണിൽ തന്നെ വാഹനം വിപണിയിലെത്തിയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം അവസാനത്തോടെ ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും ഡിസയറിന്റെ നിർമാണമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബംബർ, മുൻ ഗ്രിൽ, ഹെഡ്‌ലാമ്പ് എന്നിവയായിരിക്കും മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ സ്റ്റിയറിങ് വീൽ, മീറ്റർ കൺസോൾ, സെന്റർ കൺസോൾ എന്നീ മാറ്റങ്ങളായിരിക്കും വാഹനത്തിന്റെ ഉള്ളിലുണ്ടായിരിക്കുക.
എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. നിലവിലുള്ള പെട്രോൾ, ഡീസൽ, എഎംടി വകഭേദങ്ങൾ തന്നെ തുടരാനാണ് സാധ്യത. എന്നാൽ 1.2 ലീറ്റർ പെട്രോൾ മോഡൽ, 1.3 ലീറ്റർ ഡീസൽ മോഡൽ എന്നിവയെക്കൂടാതെ സിയാസിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലും എത്തിയേക്കുമെന്നും സൂചനയുണ്ട്.