റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ് ഇല്ലേ? എളുപ്പം ഡൗൺലോഡ് ചെയ്യാം

Webdunia
ബുധന്‍, 28 ജൂണ്‍ 2023 (18:40 IST)
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രേഖകള്‍ ശേഖരിക്കാനുള്ള തിരക്കിലാണ് ജീവനക്കാര്‍. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും ആവശ്യമാണ്. പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടവരാണെങ്കില്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും എളുപ്പത്തില്‍ ഇത് ഡൗണ്‍ലൗഡ് ചെയ്യാനാകും.
 
ഇതിനായി ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
 
www.incometax.gov.in രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ യുവര്‍സെല്‍ഫ് എന്ന ഓപ്ഷനില്‍ കയറിവേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഇ പാന്‍ സെക്ഷന്‍ തെരെഞ്ഞെടുക്കുക. ഇ പാന്‍ പേജില്‍ ന്യൂ പാന്‍, പാന്‍ കാര്‍ഡ് റീപ്രിന്റ് എന്നീ ഓപ്ഷനുകളില്‍ ആവശ്യം വേണ്ടത് തെരെഞ്ഞെടുക്കുക. പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടതാണെങ്കില്‍ പാന്‍ കാര്‍ റീപ്രിന്റ് എന്ന ഓപ്ഷനാണ് തിരെഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് ജനനതീയ്യതി, ക്യാപ്ച കോഡ്,പാന്‍ നമ്പര്‍,ആധാര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. ഇ പാനിനായി ഫീസ് അടയ്ക്കുക. ഇത് കഴിയുന്നതോടെ നടപടികള്‍ പൂര്‍ത്തിയായതായി കാണിച്ച് സന്ദേശം ലഭിക്കും.
 
തുടര്‍ന്ന് ഇ മെയിലില്‍ ആദായനികുതിവകുപ്പിന്റെ പേരില്‍ വന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇ പാന്‍ ഡൗണ്‍ലോഡ് ചെയ്യാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article