തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ജൂണ്‍ 2023 (18:00 IST)
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എബിസി ചട്ടങ്ങള്‍- 2023 നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് യോഗത്തിനു ശഷം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 
തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം  ചേര്‍ന്നത്. തെരുവ് നായ്ക്കളിലെ പേവിഷ പ്രതിരോധ വാക്സിനേഷന്‍ 2022  സെപ്റ്റംബറില്‍ ആരംഭിക്കുകയും ഇതുവരെ 33363 തെരുവ് നായകള്‍ക്ക് അടിയന്തിര വാക്സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 4.7 ലക്ഷം വളര്‍ത്തു  നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ 2022 ഏപ്രില്‍ 1 മുതല്‍ 2023 മേയ് 31 വരെയുള്ള കാലയളവില്‍ 18,852 തെരുവ് നായ്ക്കളില്‍ എ ബി സി പദ്ധതി നടപ്പിലാക്കിയിട്ടുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article