ഒറ്റ ചാർജിൽ 428 കിലോമീറ്റർ താണ്ടും, എംജി അടുത്തതായി എത്തിക്കുന്നത് എണ്ണം‌പറഞ്ഞ ഇലക്ട്രിക് എസ്‌യു‌വിയെ !

Webdunia
ശനി, 9 നവം‌ബര്‍ 2019 (19:00 IST)
ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടിഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ്. എം ജി ഇന്ത്യയിലെത്തിച്ച ആദ്യ വാഹനം ഹെക്ടറിന് മികച്ച സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും ലഭിക്കുന്നത്. ഹെക്ടറിന് ശേഷം ഇ സെഡ്‌എസ് എന്ന കരുത്തൻ ഇൽകട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയൊലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി.
 
ഇ സെഡ്എസ് യുകെ വിപണിയിൽ എംജി വിൽപ്പനക്കെത്തിച്ചു കഴിഞ്ഞു. ഈ വർഷം അവസനത്തോടുകൂടി തന്നെ എംജി ഇസെഡ്എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെങ്കിലും 2020ലാകും വാഹനം വിൽപ്പനക്കെത്തുക. ഒറ്റ തവണ ചാർജ് ചെയ്താൽ 335 കിലോമീറ്റർ സഞ്ചരിക്കാൻ ഇ സെഡ്എസിനാകും വേഗത 60 കിലോമീറ്ററിൽ ക്രമീകരിച്ചാൽ ഒറ്റ ചാർജിൽ 428 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഇത് സാധ്യമാക്കുന്നത്. ഈ ബാറ്ററിക്ക് 7 വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. 
 
തങ്ങൾ പുറത്തിറക്കിയതിൽ ഏറ്റവും സാങ്കേതിക മികവുള്ള വാഹനമാണ് ഇ സെഡ്എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോൾ എന്നീ സംവിധാനങ്ങളാണ് വാഹനത്തെ സ്മാർട്ടാക്കുന്നത് 150 പി എസ് കരുത്തും 353 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. യുകെ വിണിയിൽ 21,495 പൗണ്ട്(ഏകദേശം 18.41ലക്ഷം രൂപ) ആണ് വാഹനത്തിന്റെ വില. 

അനുബന്ധ വാര്‍ത്തകള്‍

Next Article