ബൈജൂസ് ബ്രാൻഡ് അംബാസിഡറായി മെസ്സിയുടെ പ്രതിഫലം എത്ര?

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (17:24 IST)
കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും അതേസമയം സൂപ്പർ താരം ലയണൽ മെസ്സിയെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാക്കുകയും ചെയ്ത് ബൈജൂസ് കമ്പനിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. 2019-20 സാമ്പത്തിക വർഷത്തിലുണ്ടായിരുന്ന 231.69 കോടിയുടെ നഷ്ടത്തിൽ നിന്നും കഴിഞ്ഞ വർഷം കമ്പനിയുടെ നഷ്ടം 4559 കോടി രൂപയായി ഉയർന്നിരുന്നു.
 
ഇതിനെ തുടർന്ന് ജീവനക്കാരെ വെട്ടിചുരുക്കുന്നതിനിടെയായിരുന്നു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി ലയണൽ മെസ്സിയെ നിയമിച്ചത്. മെസ്സിയുമായുള്ള കരാർ ഒരു സ്പോൺസർഷിപ്പ് ഇടപാടല്ലെന്നും സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനായുള്ള പങ്കാളിത്തമാണെന്നുമാണ് കമ്പനി ഉടമ ബൈജു രവീന്ദ്രൻ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article