സാൻഫ്രാൻസിസ്കോ: ട്വിറ്റർ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 5500 ഓളം കരാർ ജീവക്കാരെയാണ് മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. നേരത്തെ 3500ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ ആസ്ഥാനത്തെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്.
മുന്നറിയിപ്പൊന്നും നൽകാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയുടെ ഇ മെയിലും മറ്റ് വാർത്താവിനിമയ മാർഗ്ഗങ്ങളും ഉപയോഗിക്കാൻ കഴിയാതെയായതോടെയാണ് തങ്ങളെ പിരിച്ചുവിട്ട കാര്യം ജീവനക്കാർക്ക് മനസ്സിലായത്. ട്വിറ്ററിൽ റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ്, എഞ്ചിനിയറിങ് ഉൾപ്പടെയുള്ള വിഭാഗത്തിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഏറെയും.