കമ്പനിയ്ക്ക് 2,200 കോടിയുടെ നഷ്ടം, പിരിച്ചുവിടലല്ലാതെ മറ്റ് വഴികളില്ല: ഇലോൺ മസ്ക്

ഞായര്‍, 6 നവം‌ബര്‍ 2022 (10:06 IST)
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിൽ വിശദീകരണവുമായി ട്വിറ്റർ മേധാവി ഇലോൺ മസ്ക്. മില്യൺ കണക്കിന് ഡോളർ പ്രതിദിനം നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് മസ്ക് പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ 2,200 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു.
 
പുറത്തുപോകുന്ന എല്ലാവർക്കും മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നിയമപരമായി നൽകുന്നതിനേക്കാൾ 50 ശതമാനം കൂടുതലാണ്. വെള്ളിയാഴ്ചയോടെ തങ്ങൾക്ക് വർക്ക് ഐഡി നഷ്ടപ്പെട്ടതായി ചില ട്വിറ്റർ ജോലിക്കാർ ട്വീറ്റ് ചെയ്തിരുന്നു. എഞ്ചിനിയറിങ്, സെയിൽസ്,മാർക്കറ്റിങ്,കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലുള്ളവർക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍