പിഎസ്ജിക്കായി ഈ സീസണിൽ 12 ഗോളും 13 അസിസ്റ്റും മെസി കണ്ടെത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ താരം നിറം മങ്ങിയിരുന്നു. ക്ലബ് ഫുട്ബോളിൽ മാത്രമല്ല അർജൻ്റീനയ്ക്കായും മികച്ച ഫോമിലാണ് താരം. മെസിയുമായി കരാർ പുതുക്കാൻ പിഎസ്ജിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ മെസി അതിനോട് പ്രതികരിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞ ശേഷമെ ഭാവിയെ പറ്റി തീരുമാനമെടുക്കുവെന്നാണ് മെസി പറയുന്നത്. ഇതിനിടയിലാണ് മെസിയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നത്.