സുസൂക്കിയുടെ കരുത്തൻ ജിംനി ന്യൂഡെൽഹി ഓട്ടോ എക്സ്‌പോയിൽ എത്തും !

Webdunia
വെള്ളി, 24 ജനുവരി 2020 (12:33 IST)
ഇന്ത്യൻ വിപണി കാത്തിരിക്കുന്ന മാരുതി സുസൂക്കിയുടെ കരുത്തൻ ജിംനിയെ ന്യു ഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കും. രാജ്യാന്തര വിപണിയിൽ 2018ൽ തന്നെ ജിംനിയെ പുറത്തിറക്കിയിരുന്നു ഇതേ പതിപ്പിനെ തന്നെയായിരിക്കും മാരുതി സുസൂക്കി ഇന്ത്യയിലെത്തിക്കുക. ഇലക്ട്രിക് എസ്‌യുവി കൺ‌സെപ്റ്റ് ഫ്യൂച്ചറോ ഇ യാണ് മാരുതിയുടെ പ്രധാന പ്രദർശനം എങ്കിലും ആളുകൾ കാത്തിരിക്കുന്നത് ജിംനിക്ക് വേണ്ടിയാണ്.
 
660 സിസി, ത്രീ സിലണ്ടർ, ടർബോ പെട്രോൾ എൻജിനിലാണ് വാഹനം ജപ്പാൻ വിപണിയിലുള്ളത്ത് എന്നാൽ മറ്റു രാജ്യങ്ങളിൽ 104 ബി എച്ച് പിയോളം കരുത്തും 138 എൻ എം ടോർക്കും സൃഷ്ടീക്കുന്ന 1.5 ലീറ്റർ ഫോർ സിലിണ്ടർ, കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ വകഭേതത്തിലാണ് വാഹനം വിൽപ്പനക്കുള്ളത്. 
 
ഇന്ത്യയിൽ എർട്ടിഗയിലും സിയസിലു ഉപയോഗിച്ചിരിക്കുന്നതും ഈ എഞ്ചിൻ തന്നെയാണ്. ഇതേ 1.5 നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ തന്നെയാകും ജി‌മ്നി ഇന്ത്യൻ വിപണിയിലും എത്തുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഓഫ്റോഡ് സ്പോർട്ട്‌സ് വാഹനമായും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സുസൂക്കിയുടെ എസ്‌യുവിയാണ് ജിംനി

അനുബന്ധ വാര്‍ത്തകള്‍

Next Article