വിൽപന സമ്മർദ്ദത്തിനിടയിലും ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (18:44 IST)
വിൽപന സമ്മർദ്ദത്തിനിടയിലും കാര്യമായ നഷ്ടങ്ങളില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്‌തു. വിപണിയുടെ മൂന്നാം ദിവസവും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് ഓഹരി സൂചികകളെ തളർത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു.
 
സെൻസെക്സ് 55 പോയന്റ് നേട്ടത്തിൽ 58,305ലും നിഫ്റ്റി 15 പോയന്റ് ഉയർന്ന് 17,369ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്,സ്മോൾക്യാപ് സൂചികകളിൽ നേട്ടംതുടർന്നു.ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനം നേട്ടത്തിലും സ്മോൾക്യാപ് 0.52 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. റിയാൽറ്റി, ഫാർമ ഓഹരികളാണ് പ്രധാനമായും സമ്മർദം നേരിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article