തിയേറ്റര്‍ മാക്‌സ് ഫീച്ചറുമായി ലെനോവോ വൈബ് കെ 4 നോട്ടിന്റെ വൂഡന്‍ എഡിഷന്‍ വിപണിയില്‍

Webdunia
വെള്ളി, 15 ജൂലൈ 2016 (10:51 IST)
ലെനോവോ ഇന്ത്യ തങ്ങളുടെ പുതിയ വൂഡന്‍ മോഡല്‍ എഡിഷന്‍ വൈബ് കെ 4 നോട്ട് പുറത്തിറക്കി. തിയേറ്റര്‍ മാക്‌സ് എന്ന പുതിയ ഫീച്ചറുമായാണ് ഈ ഫോണ്‍ എത്തുന്നത്. ആമസോണ്‍ ഇന്ത്യ വഴിയാണ് ഫോണ്‍ വില്പന നടത്തുന്നത്.
 
ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്  5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്. 3300 എംഎഎച്ച് ബാറ്ററി ലൈഫാണ് ഫോണിനുള്ളത്.  
 
മൂന്ന് ജിബി റാം.16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയും മറ്റ് പ്രത്യേകതകളാണ്. കൂടാതെ സ്റ്റോറേജ് 128 ജിബിയാക്കി ഉയര്‍ത്താനും സാധിക്കും. 11,499 രൂപയാണ് ഫോണിന്റെ വില. ഇന്ത്യയില്‍ 7,50000 യൂണിറ്റുകള്‍ വില്‍പ്പന നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article